HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ശരണബാല്യം പദ്ധതിയിൽ ചൈൽഡ് റെസ്ക്യൂ ഓഫീസർ ഒഴിവ്; ഇടുക്കി കളക്ടറേറ്റിൽ വാക്ക്-ഇൻ ഇന്റർവ്യൂ മാർച്ച് 12 ന്

ഇടുക്കി കളക്ടറേറ്റിൽ വാക്ക്-ഇൻ ഇന്റർവ്യൂ മാർച്ച് 12 ന്


വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഇടുക്കി – ശരണബാല്യം പദ്ധതിയിലേക്ക് ചൈൽഡ് റെസ്ക്യൂ ഓഫീസർ തസ്‌തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു.


പരമാവധി 89 ദിവസത്തേക്കാണ് നിയമനം. എം.എസ്‌.ഡബ്ല്യു (MSW) അല്ലെങ്കിൽ എം.എ സോസിയോളജി (MA Sociology) ആണ് യോഗ്യത. കുട്ടികളുടെ മേഖലയിലെ പ്രവർത്തി പരിചയം ഉണ്ടായാൽ മുൻഗണന നൽകും. അപേക്ഷകരുടെ പ്രായം 40 വയസ്സ് കവിയരുത്.


യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം മാർച്ച് 12-ന് രാവിലെ 10 മണിക്ക് ഇടുക്കി കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അധികൃതർ അറിയിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS