HONESTY NEWS ADS

മൂന്നാറിൽ നിർമ്മാണത്തിലിരിക്കുന്ന ഹോംസ്റ്റേയിൽ നിന്ന് കാൽ വഴുതി വീണു; യുവാവിന് ദാരുണാന്ത്യം

മൂന്നാർ:  ഫോണിൽ സംസാരിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു


ഫോണിൽ സംസാരിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മൂന്നാർ എംജി നഗറിൽ നിർമ്മാണം നടക്കുന്ന ഹോംസ്റ്റേയിൽ മരപ്പണികൾക്കായി എത്തിയ മുണ്ടക്കയം വണ്ടൻപതാൽ അസംബനി സ്വദേശി പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് അപകടത്തിൽ മരിച്ചത്.  കെട്ടിടത്തിന്റെ മുകൾഭാഗത്ത് നിന്ന് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ടാറ്റാ ഹൈറേഞ്ച് ആശുപത്രി മോർച്ചറിയിൽ.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS