HONESTY NEWS ADS

സ്റ്റീൽ പാത്രത്തിനടിയിൽ വച്ച് പടക്കം പൊട്ടിച്ചു; പാത്രം പൊട്ടിത്തെറിച്ച് ദേഹത്ത് തുളഞ്ഞുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.


കോഴിക്കോട് കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. 16കാരനായ അദ്വൈത് ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ​​ഗ്രൗണ്ടിൽ വെച്ച് കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് അപകടം. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ച് ശരീരത്ത് തുളഞ്ഞു കയറിയാണ് മരണം സംഭവിച്ചത്. പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിയാണ് അപകടമുണ്ടായതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. അപകടം ഉണ്ടായ ഉ‌ടനെ തന്നെ അദ്വൈതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്.


സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. തോളിലാണ് തുളച്ചു കയറിയത്. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു അദ്വൈത്. കൂട്ടുകാർക്കൊപ്പം വിഷു ആഘോഷിക്കാൻ വാങ്ങിയ പ‌ടക്കങ്ങൾ പൊ‌ട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അദ്വൈതിന് അതി​ഗുരുതരമായി പരിക്കേറ്റിരുന്നു. 



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS