HONESTY NEWS ADS

ഡിസിസി പ്രസിഡന്റിന്റെ ആദിവാസി-സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇടുക്കിയിൽ വൻ പ്രതിഷേധം; ഡിസിസി ഓഫീസിലേക്ക് മാർച്ച്, സി.പി മാത്യുവിന്റെ കോലം കത്തിച്ചു

ഇടുക്കിയിൽ വൻ പ്രതിഷേധം; ഡിസിസി ഓഫീസിലേക്ക് മാർച്ച്, സി.പി മാത്യുവിന്റെ കോലം കത്തിച്ചു


ഇടുക്കി വാഴത്തോപ്പിൽ ഇടുക്കി നിയോജകമണ്ഡലം സ്ഥാനാർഥി റോയി കെ  പൗലോസിന്റെ മണ്ഡല പര്യടനത്തിന് ഇടയിലാണ്  ഡിസിസി പ്രസിഡണ്ട് സിപി മാത്യു ആദിവാസി വിരുദ്ധ പരാമർശം നടത്തിയത്. ആദിവാസി നേതാവിനോട് ബ്ലൗസ് വലിച്ചുകീറാൻ താൻ  നിർദ്ദേശിച്ചു  എന്നായിരുന്നു മാത്യുവിന്റെ പരാമർശം. ഇതിനെതിരെ വിവിധ ആദിവാസി സംഘടനകൾക്കിടയിലും ആദിവാസി സമൂഹത്തിനിടയിലും വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.  ഇടുക്കിയിൽ ഡിസിസി ഓഫീസിലേക്ക് ആദിവാസി ക്ഷേമസമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിനെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണമെന്നാണ് ഏരിയ കമ്മിറ്റിയുടെ ആവശ്യം. പ്രതിഷേധ സമരത്തിൻറെ ഭാഗമായി സിപി മാത്യുവിന്റെ കോലം കത്തിച്ചു.


എ കെ എസ് ജില്ലാ സെക്രട്ടറി കെ യു വിനു സമരപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സിപി മാത്യു വിവാദ പരാമർശം നടത്തുമ്പോൾ വേദിയിലുണ്ടായിരുന്ന റോയി പൗലോസ്  ഊറിച്ചിരിക്കുകയായിരുന്നു  എന്നത് ഗുരുതരമായ തെറ്റാണ് എന്ന് കെ യു വിനു പറഞ്ഞു. പി കെ എസ് ജില്ലാ സെക്രട്ടറി കെജി സത്യൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കന്മാരായ കെഎ ബാബു, ഇ പി രവി തുടങ്ങിയവർ പ്രസംഗിച്ചു. സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ഇടുക്കി ഡിവൈഎസ്പിയുടെ മുൻപിൽ പരാതി സമർപ്പിച്ചു. ആദിവാസി വിരുദ്ധ പരാമർശത്തിൽ സിപി മാത്യുവിനെതിരെ ആദിവാസി ക്ഷേമസമിതി ഇടുക്കി എസ്പിക്കും പരാതി നൽകിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



CMI Carmel International Language Zone



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS