ജർമനിയിൽ അപകടത്തിൽ മലയാളി വൈദികൻ മരിച്ചു. മ്യൂണിക്കിൽ താമസിച്ചിരുന്ന മലയാളി വൈദികൻ ഫാ. ജിജു കിലുക്കൻ ആണ് അപകടത്തിൽ മരിച്ചത്. പ്രൊവിഡൻസ് പ്രൊവിൻസ് അംഗമായ അദ്ദേഹം മ്യൂണിക്കിലെ ഒരു ഇടവകയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അപകടത്തിന്റെ കൂടുതൽ വിവരങ്ങളോ സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിശദാംശങ്ങളോ നിലവിൽ ലഭ്യമായിട്ടില്ല. വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്ന് പ്രൊവിൻസ് അധികൃതർ വ്യക്തമാക്കിയത്. വൈദികൻ്റെ വിയോഗത്തിൽ സഹപ്രവർത്തകർ അനുശോചനം അറിയിച്ചു.
ജർമനിയിൽ അപകടത്തിൽ മലയാളി വൈദികന് ദരുണാന്ത്യം
0
April 22, 2026





