HONESTY NEWS ADS

മൂന്നാർ ഗ്യാപ് റോഡിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

മൂന്നാർ ഗ്യാപ് റോഡിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ മറിഞ്ഞു


മൂന്നാർ ഗ്യാപ് റോഡിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ട്ടപ്പെട്ട്  കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ, തമിഴ്‌നാട് സ്വദേശി മഹാ ഐശ്വര്യ എന്നിവർക്കാണ് പരിക്കേറ്റത്.


നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ റോഡരികിലെ തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിനുള്ളിൽ കുടുങ്ങിയ ഇരുവരെയും ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ഇരുവരെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും വിനോദസഞ്ചാരത്തിനായി മൂന്നാറിൽ എത്തിയതായിരുന്നു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS