വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ചയെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ഇടുക്കി പഴയരിക്കണ്ടത്ത് ഒരാൾക്ക് കുത്തേറ്റു. പഴയരിക്കണ്ടം ക്ഷേത്രം പ്രസിഡൻ്റ് കറിക്കല്ലിൽ രവീന്ദ്രനാണ് കുത്തേറ്റത്. സംഭവത്തിൽ ക്ഷേത്രം ഭാരവാഹിയും പിഡബ്ല്യുഡി ഉദ്യോഗസ്ഥനുമായ പഴയരിക്കണ്ടം അള്ളുംപുറത്ത് അനൂപിനെതിരെ കഞ്ഞിക്കുഴി പോലീസ് കേസെടുത്തു.
വീഡിയോ വാർത്ത കാണാം...👇👇👇
സംഘടനാ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയാണ് സംഘർഷത്തിൽ കലാശിച്ചത്. ഗ്രൂപ്പിലെ വാദപ്രതിവാദങ്ങൾ പിന്നീട് നേരിട്ടുള്ള വാക്കുതർക്കത്തിലേക്ക് വഴിമാറുകയും, പ്രകോപിതനായ അനൂപ് രവീന്ദ്രനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ രവീന്ദ്രനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകി വരികയാണ്.
സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ കഞ്ഞിക്കുഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ അനൂപിനെതിരെയുള്ള തുടർനടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്. ക്ഷേത്ര ഭാരവാഹികൾ തമ്മിലുണ്ടായ ഈ സംഘർഷം പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






