HONESTY NEWS ADS

നെടുങ്കണ്ടം തൂക്കുപാലത്തിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം യുവാവ് മരിച്ചു.

ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്തിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം യുവാവ് മരിച്ചു.


തൂക്കുപാലത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. രാമക്കൽമേട് സ്വദേശി ജയലാൽ (38) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്.


രാമക്കൽമേട് ബാലൻപിള്ള സിറ്റിയിൽ നിന്നും വരികയായിരുന്ന ജയലാലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് ജയലാലിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിക്കുകയായിരുന്നു.


തൂക്കുപാലത്ത് വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു മരണപ്പെട്ട ജയലാൽ. നിലവിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS