HONESTY NEWS ADS

ചെറുതോണിയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു; അക്രമിസംഘം യുവാവിന്റെ ബൈക്കുമായി കടന്നുകളഞ്ഞു.

ഇടുക്കി: ചെറുതോണിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു


ഇടുക്കി ചെറുതോണിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. മണിയാറംകുടി സ്വദേശിയായ ഇരുപത്തിയൊന്നുകാരനാണ് പരിക്കേറ്റത്.  ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു ആക്രമണം. ആലപ്പുഴയിൽ നിന്നുള്ള ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം അക്രമിസംഘം യുവാവിന്റെ ബൈക്കുമായി കടന്നുകളഞ്ഞു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇടുക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച്, കടന്നുകളഞ്ഞ പ്രതികൾക്കായി പോലീസ് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS