HONESTY NEWS ADS

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്തു; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ അന്തിക്കാട് സ്റ്റേഷനിലെ രണ്ട് സിപിഒമാര്‍ക്കെതിരായാണ് നടപടി. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്പിയുടെ നടപടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മണലൂര്‍ സ്വദേശിയുടെ വിരുന്ന് സത്ക്കാരത്തില്‍ പങ്കെടുത്തതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. സ്റ്റേഷനിലെ വാറന്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കെതിരെയാണ് നടപടി. മുജീബ് റഹ്‌മാന്‍, അമല്‍ ദേവ് എന്നീ ഉദ്യോഗസ്ഥരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS