HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെ 7 പേര്‍ക്ക് മിന്നലേറ്റു

മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം.


മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. 7 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം. ഫഹദ്, സിയാദ്, റഹീസ് എന്നിവരാണ് മരിച്ചവരിൽ 3 പേര്‍. ഒരാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2 വിദ്യാര്‍ത്ഥികള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലാണ്. മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്‍റിലാണ് അപകടമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് എത്തിയതായിരുന്നു. ആളുകള്‍ സ്ഥിരമായി പോകുന്ന സ്ഥലമാണിത്. 4 പേര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആളുകള്‍ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചിരുന്നു. രണ്ട് പേര്‍ മെഡിക്കൽ കോളേജിലെത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS