HONESTY NEWS ADS

ഭാര്യയെ സാരിയുപയോഗിച്ച് കെട്ടിത്തൂക്കി കൊന്നു; ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ഇടുക്കി: ഏലപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും


ഇടുക്കി ഏലപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ഏലപ്പാറ സ്വദേശി ഭാഗ്യരാജ് (48)നെയാണ് ഫോർത്ത് അഡീഷണൽ ഡിസ്ട്രിക്ട് കോടതി കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവിനും, രണ്ട് ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം രണ്ടുവർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2018 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി ഭാര്യയായ ഷേർളിയെ സാരി ഉപയോഗിച്ച് കഴുത്തിൽ കുരുക്ക് ഉണ്ടാക്കി കഴുക്കോലിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. 




HONESTY NEWS IDUKKI





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS