HONESTY NEWS ADS

മൂന്ന് ജില്ലകളിലായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി; 40-ലധികം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി ഇടുക്കി പോലീസിന്റെ പിടിയിൽ

40-ലധികം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി ഇടുക്കി പോലീസിന്റെ പിടിയിൽ


വിവിധ ജില്ലകളിലായി 40-ലധികം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ഇടുക്കി പോലീസ് പിടികൂടി. രാജാക്കാട് ബൈസൺവാലി, വാകത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് (38) ആണ് അറസ്റ്റിലായത്. ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.


ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ്-ന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി വഴക്കുളം പ്രദേശത്ത് ഉണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് തൊടുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർ വിജേഷ് നേതൃത്വത്തിൽ, ജില്ലാ പോലീസ് മേധാവിയുടെ LP സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. 2026 ഏപ്രിൽ 29-ന് വാഴക്കുളത്തെ പ്രതിയുടെ വീട്ടിൽ നിന്ന് വാഴക്കുളം പോലീസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS