HONESTY NEWS ADS

ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ഇടുക്കിയിൽ കോൺ​ഗ്രസ് പ്രവർത്തകനെ ഡിസിസി പുറത്താക്കി

ഡീൻ കുര്യാക്കോസ് എം പിയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കോൺ​ഗ്രസ് പ്രവർത്തകനെതിരെ നടപടി


ഡീൻ കുര്യാക്കോസ് എം പിയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കോൺ​ഗ്രസ് പ്രവർത്തകനെതിരെ ഇടുക്കി ഡിസിസിയുടെ നടപടി. ഇടുക്കി ജില്ലാ കോൺ​ഗ്രസ് കമ്മിറ്റി അം​ഗമായ അനൂപ് കോച്ചേരിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡൻ്റ് സി പി മാത്യുവിൻ്റെ നിർദേശ പ്രകാരമാണ് നടപടി.


ഡീൻ കുര്യാക്കോസ് എം പി വി ഡി സതീശൻ്റെ പോരാളിയാണെന്നും എം പിക്കെതിരെ അധിക്ഷേപം പറഞ്ഞാൽ ഇടുക്കിയിലെ കോൺ​ഗ്രസ് പ്രവർത്തകർ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നുമാണ് അനൂപ് കോച്ചേരി ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്തതാണ് എന്ന് ഡിഡിസി പ്രസിഡൻ്റ് പറഞ്ഞതിന് മറുപടിയായാണ് അനൂപ് കൊച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 


കഴിഞ്ഞ ആഴ്ചയാണ് ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ ആഞ്ഞടിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു രം​ഗത്തെത്തിയിരുന്നത്. ഡീന്‍ കുര്യാക്കോസിന് മൂക്കാതെ പഴുത്തതിന്റെ പ്രശ്നമാണെന്ന പരാമർശമാണ് സി പി മാത്യു നടത്തിയത്. എംപി, എംപിയുടെ പണി എടുത്താല്‍ മതിയെന്നും ഡിസിസി പ്രസിഡന്റിന്റെ പണി താന്‍ എടുത്തു കൊള്ളാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS