HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കുരുന്നുകളെ വരവേറ്റ് പൈനാവ് 56 ഉന്നതി അംഗൻവാടി; വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് 'പോക്കിരി നൻബൻസ്'

പൈനാവ് 56-ാം ഉന്നതിയിലെ അംഗൻവാടിയിൽ കുരുന്നുകൾക്ക് വർണ്ണാഭമായ പ്രവേശനോത്സവം


പൈനാവ് 56-ാം ഉന്നതിയിലെ അംഗൻവാടിയിൽ കുരുന്നുകൾക്ക് വർണ്ണാഭമായ പ്രവേശനോത്സവം. വിജയ് ഗ്രാൻഡ് വെൽഫെയർ പോക്കിരി നൻബൻസ് (TVK) ചെറുതോണി യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രവേശനോത്സവവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി അംഗൻവാടി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് സംഘടനയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി വിജി കണ്ണൻ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. അംഗൻവാടി ടീച്ചർ ബിന്ദു അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ അമ്മിണി ജോസ് മുഖ്യപ്രഭാഷണം നടത്തി. സീ കേരളം സരിഗമപ ഫെയിം അലൻ എബ്രഹാം ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. പുതുതായി അംഗൻവാടിയിൽ പ്രവേശനം നേടിയ കുട്ടികളെ മരത്തൈകൾ നൽകിയാണ് വേദിയിലേക്ക് സ്വീകരിച്ചത്. കുട്ടികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ നിരവധി കലാപരിപാടികളും വേദിയിൽ അരങ്ങേറി. ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച മുൻ അംഗൻവാടി ടീച്ചർ സാറമ്മ ടീച്ചറെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.


ആശാവർക്കർ മഞ്ജു പി.ബി., പോക്കിരി നൻബൻസ് ചെറുതോണി യൂണിറ്റ് ഭാരവാഹികളായ ജിനു, ജിബിൻ, അജിത് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 2018 മുതൽ ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ നിരവധി സാമൂഹിക, ക്ഷേമ പ്രവർത്തനങ്ങളാണ് പോക്കിരി നൻബൻസിന്റെ നേതൃത്വത്തിൽ സജീവമായി നടത്തിവരുന്നത്.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


SBI HOME LOAN - IDUKKI




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS