HONESTY NEWS ADS

കോൺഗ്രസിന്റെ ഉറപ്പ് എവിടെ? കെഎസ്ആർടിസിയിൽ ടിക്കറ്റെടുക്കാതെ മഹിളാമോർച്ചയുടെ സൗജന്യ യാത്രാ പ്രതിഷേധം; അറസ്റ്റ്

കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടത്തി പ്രതിഷേധവുമായി മഹിളാമോർച്ച


കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര. കോൺഗ്രസിന്റെ ഉറപ്പ് ഉടൻ പാലിക്കണമെന്ന് മഹിളാമോർച്ച പ്രതിഷേധം. കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടത്തി പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ രംഗത്തെത്തി. കാസർഗോഡും കോഴിക്കോടും തിരുവനന്തപുരത്തുമാണ് പ്രതിഷേധം നടന്നത്. കാസർഗോഡ് മഹിളാമോർച്ച പ്രവർത്തകർ കയറിയ ബസ് നിർത്തിയിട്ടു.


ബസ് പുറപ്പെടും വരെ പ്രതിഷേധം തുടരുമെന്ന് മഹിളാ മോർച്ച പ്രവർത്തകർ ആവശ്യപ്പെട്ടു. അനുമതി ഇല്ലാതെ ബസ് പുറപ്പെടില്ലെന്ന് ബസ് ജീവനക്കാർ വ്യകത്മാക്കി. തുടർന്ന് മഹിളാമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കി. സംസ്ഥാനത്തിന് ഉടനീളം കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തിയാണ് പ്രതിഷേധിച്ചത്.


കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്ര കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നു.യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മെയ് 15 മുതൽ വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്രയാണ് വാഗ്ദാനം ചെയ്തിരുന്നത്.ഇത് നടപ്പിലാക്കാത്തത് കൊണ്ടാണ് മഹിളാ മോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS