HONESTY NEWS ADS

നാരകക്കാനം സെന്റ് ജോസഫ്സ് യു.പി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം മെയ് 23-ന്; ഒരുക്കങ്ങൾ പൂർത്തിയായി

ഇടുക്കി: നാരകക്കാനം സെന്റ് ജോസഫ്സ് യു.പി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം മെയ് 23-ന്


1964 ആഗസ്റ്റ് 15-ന് ഒരു ഷെഡ്ഡിൽ വേലു ആശാൻ ആരംഭിച്ച ആശാൻ കളരിയിൽ നിന്നാണ് നാരകക്കാനം സെന്റ് ജോസഫ്സ് യു.പി സ്കൂളിന്റെ തുടക്കം. പിന്നീട് നാരകക്കാനത്തെ ആദ്യ വികാരി മലേക്കുടി അച്ചന്റെ നേതൃത്വത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച് 1969-ൽ നാടിന് സമർപ്പിച്ചു. 1975-ൽ എയ്‌ഡഡ് എൽ.പി സ്കൂ‌ളായി ഉയർന്ന ഈ വിദ്യാലയം ഇപ്പോൾ ഗോൾഡൻ ജൂബിലിയുടെ നിറവിലാണ്. മെയ് 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതലാണ് സ്കൂൾ അങ്കണത്തിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ ചെറുതോണിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 


ആഘോഷങ്ങളുടെ ഭാഗമായി മുൻകാല അധ്യാപകരെയും സ്കൂൾ നിർമ്മാണ കാലത്ത് പങ്കാളികളായ മുതിർന്നവരെയും ചടങ്ങിൽ ആദരിക്കും. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിന് നൽകുന്ന പുതിയ ഡെസ്ക്, ബെഞ്ച്, കസേര എന്നിവയുടെ കൈമാറ്റവും സുവർണ്ണ ജൂബിലി സ്മ‌ാരക വോളിബോൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും. പൊതുസമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി, ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് കെ.എം സാബു മാത്യു ഐ.പി.എസ്, ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. തുടർന്ന് സ്നേഹവിരുന്നും കൊച്ചിൻ ദക്ഷയ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. ചെറുതോണിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ അനിൽ കൂവപ്ലാക്കൽ, തങ്കച്ചൻ വേമ്പേനി, ജോസഫ് പന്നക്കൽ, അപ്പച്ചൻ വേങ്ങയ്ക്കൽ, റെജി ചിറ്റേട്ട് എന്നിവർ പങ്കെടുത്തു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS