പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെയുണ്ടായ വാഹനാപകടത്തില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തൃശൂര്‍ വരവൂര്‍ കുമരപ്പനാല്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്റെയും സിനിയുടെയും മകള്‍ ആര്യയാണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്.
മൈസൂരു ആദി ചുഞ്ചനഗിനി മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു ആര്യ. കോളേജിലെ താമസവും ഭക്ഷണവും ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ പഠനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ആര്യയും പിതാവും സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. മൈസൂരുവില്‍വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ ആര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പിതാവ് സുരേന്ദ്രന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





