HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഫോട്ടോ എടുക്കാനിറങ്ങി, ആഴമറിയാതെ പെരിയാറ്റിൽ വീണു; അയ്യപ്പൻകോവിലിൽ വിനോദസഞ്ചാരത്തിനെത്തിയ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അയ്യപ്പൻകോവിലിൽ വിനോദസഞ്ചാരത്തിനെത്തിയ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർത്ഥി പെരിയാറ്റിൽ മുങ്ങിമരിച്ചു. നെടുങ്കണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജിൻ (17) ആണ് മരിച്ചത്. വ്യാഴാഴ്ച തൂക്കുപാലത്തിന് സമീപം ചന്തക്കയത്തിലാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.


​പ്ലസ് ടു പഠനം പൂർത്തിയാക്കിയ ആറ് സുഹൃത്തുക്കളടങ്ങുന്ന സംഘമാണ് അയ്യപ്പൻകോവിലിൽ വിനോദസഞ്ചാരത്തിനായി എത്തിയത്. പ്രദേശത്തെ പുഴയുടെ ആഴം മനസ്സിലാക്കാതെ ഫോട്ടോ എടുക്കാനായി സുഹൃത്തുക്കൾ നദിയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെ കാൽവഴുതി റോജിൻ ആഴങ്ങളിലേക്ക് മുങ്ങിപ്പോയി. റോജിൻ വെള്ളത്തിൽ മുങ്ങിപ്പോകുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. ഏറെ പണിപ്പെട്ട് സുഹൃത്തുക്കൾ ചേർന്ന് റോജിനെ വെള്ളത്തിന്റെ നടുവിലെ പാറയിൽ സുരക്ഷിതമായി കയറ്റി ഇരുത്തിയെങ്കിലും, അവിടെനിന്ന് വീണ്ടും കാൽവഴുതി നദിയിലേക്ക് തന്നെ വീഴുകയായിരുന്നുവെന്നാണ് വിവരം.: ഹോണസ്റ്റി ന്യൂസ് ഇടുക്കി


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS