HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വിഡി സതീശൻ മന്ത്രിസഭ: മന്ത്രിമാരുടെ വകുപ്പുകളിൽ അന്തിമ തീരുമാനമായി, ഫിഷറീസ് ലീഗിന് തന്നെ, എ പി അനിൽകുമാറിന് റവന്യൂ

വി ഡി സതീശന്‍റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി


വി ഡി സതീശന്‍റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി. റോണി എം ജോർജിന് ഉന്നത വിദ്യാഭ്യാസ വകുപ്പും എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചു. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെയാണ്. വി ഇ അബ്ദുൽ ഗഫൂർ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യും. അതിനിടെ, കെ അനിൽ കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശന്‍റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു കെ അനിൽ കുമാര്‍.


മന്ത്രിമാരും വകുപ്പുകളും

വി ഡി സതീശൻ (മുഖ്യമന്ത്രി) - ധനം, പൊതുഭരണം, നിയമം, തുറമുഖം


രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ്, കയര്‍


കെ മുരളീധരൻ - ആരോഗ്യം, ദേവസ്വം


സണ്ണി ജോസഫ് - വൈദ്യുതി, പരിസ്ഥിതി, പാർലമെന്‍ററി കാര്യം


എ പി അനിൽ കുമാർ - റവന്യൂ


ബിന്ദു കൃഷ്ണ - വനിത-ശിശു ക്ഷേമം, തൊഴിൽ, ക്ഷീര വികസനം


എം ലിജു - എക്സൈസ്, സഹകരണം


പി സി വിഷ്ണുനാഥ് - ടൂറിസം, സാംസ്കാരികം, സിനിമ


ടൂറിസം, സാംസ്കാരികം, കെ.എസ്.എഫ്.ഡി.സി. ചലച്ചിത്ര അക്കാദമി സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ്


റോജി എം ജോൺ - ഉന്നത വിദ്യാഭ്യാസം


ടി സിദ്ദിഖ് - കൃഷി


കെ എ തുളസി - പട്ടിക വിഭാഗം, പിന്നോക്ക ക്ഷേമം


ഒ ജെ ജനീഷ് - യുവജന ക്ഷേമം, സ്പോർട്സ്, രജിസ്ട്രേഷന്‍, മൃഗശാല, മ്യൂസിയം,


ലീഗ് മന്ത്രിമാർ

പി കെ കുഞ്ഞാലിക്കുട്ടി - വ്യവസായം, ഐടി, എഐ, കൈത്തറി


കെ എം ഷാജി - തദ്ദേശ സ്വയം ഭരണം


വി ഇ അബ്ദുൾ ഗഫൂർ - ഫിഷറീസ്, സാമൂഹ്യനീതി


പി കെ ബഷീർ - പൊതുമരാമത്ത്


എൻ ഷംസുദ്ദീൻ - വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്


മറ്റ് ഘടക കക്ഷികൾ

ഷിബു ബേബി ജോൺ - വനം, നൈപുണ്യ വികസനം


മോൻസ് ജോസഫ് - ജലവിഭവം, ശുചിത്വ ഭവന നിര്‍മ്മാണം


അനൂപ് ജേക്കബ് - ഭക്ഷ്യ-സിവിൽ സപ്ലൈസ്


സിപി ജോൺ - ഗതാഗതം




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS