HONESTY NEWS ADS

കോതമംഗലത്ത് യുവതിക്ക് നേരെ ക്രൂരമർദനം: മരിച്ചെന്ന് കരുതി കൈകൾ കെട്ടി വഴിയിൽ തള്ളി, സ്വർണം കവർന്ന സുഹൃത്ത് അറസ്റ്റിൽ

വിവാഹത്തിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടതിന് പെൺ സുഹൃത്തിന് ക്രൂര മർദനം


വിവാഹത്തിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടതിന് പെൺ സുഹൃത്തിന് ക്രൂര മർദനം. കോതമംഗലം കോഴിപ്പള്ളിയിലാണ് നടുക്കുന്ന സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകൾ കൂട്ടികെട്ടി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിനാണ് തന്‍റെ വിവാഹം മുടങ്ങുമെന്ന ഭയത്തിൽ അക്രമണം നടത്തിയത്. കൂടാതെ ഇയാൾ യുവതിയുടെ സ്വർണവു കവർന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിതിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച ഇയാള്‍ യുവതിയെ കാണാനെത്തി. വിവാഹിതയായ ഈ സ്ത്രീ തന്‍റെ വിവാഹം മുടക്കുമെന്ന് നിതിൻ ഭയന്നു. പിന്നാലെ കാറിൽവച്ച് തോർത്തുകൊണ്ട് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി കോതമംഗലം ബൈപ്പാസിൽ തള്ളി. 12 പവൻ ആഭരണങ്ങളും കവർന്നു. കുന്നത്തുനാട് സിഐ എസ് ശിവലാലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS