HONESTY NEWS ADS

തൊടുപുഴ വണ്ണപ്പുറം മേഖലയിൽ പശുമോഷണം; പഞ്ചായത്തംഗത്തിന്റെ ഭർത്താവ് പിടിയിൽ

ഇടുക്കി: തൊടുപുഴയിൽ പശുക്കളെ മോഷ്ടിച്ച് കടത്തിയയാൾ പിടിയിൽ


ഇടുക്കി തൊടുപുഴയിൽ പശുക്കളെ മോഷ്ടിച്ച് കടത്തിയയാൾ പിടിയിൽ. വണ്ണപ്പുറം പഞ്ചായത്തിലെ മുസ്ലിം ലീഗ് അംഗത്തിന്റെ ഭർത്താവായ മുഹമ്മദ് നിയാസിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തൊടുപുഴ, വണ്ണപ്പുറം മേഖലയിൽ പശുക്കൾ മോഷണം പോകുന്നത് പതിവായിരുന്നു. ക്ഷീരകർഷകർ പലതവണ പരാതി നൽകിയിട്ടും മോഷ്ടാവിനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് തൊടുപുഴ ഈസ്റ്റ് കലൂരിൽ നിന്ന് രണ്ട് പശുക്കളെ മോഷ്ടിച്ച മുഹമ്മദ് നിയാസ് പിടിയിലായത്.


നൂറിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. മോഷ്ടിച്ച രണ്ട് പശുക്കളെ പാലക്കാട് കുഴൽമന്ദത്തെ കാലി ചന്തയിൽ എത്തിച്ച് വിറ്റെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പശുക്കളെ വിറ്റ് കിട്ടിയ പണം ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. മോഷണം നടന്ന സ്ഥലങ്ങളിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഇയാൾക്ക് കൂടുതൽ മോഷണങ്ങളിൽ പങ്കുണ്ടെന്നാണ് സംശയം. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS