HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം (Gold Rate Today:18-06-2026)

Achayans Gold Kattappana

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ അതേ നിരക്കായ 1,10,800 രൂപയിൽ തന്നെയാണ് ഇന്നും വ്യാപാരം നടത്തുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ ജൂൺ ഒന്നിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കായ 1,14,560 രൂപയിൽ നിന്നും പിന്നീട് താഴോട്ട് പോയ വില, ജൂൺ 11-ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,06,800 രൂപയിൽ എത്തിയിരുന്നു. അവിടെ നിന്നാണ് വീണ്ടും വില ഉയർന്ന് ഇപ്പോൾ 1,10,800 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നത്.


ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,850 രൂപയും, 24 കാരറ്റ് സ്വർണത്തിന് 15,110 രൂപയുമാണ് വില്‍പ്പന വില. ഒരു പവൻ സ്വർണത്തിന്റെ വില്‍പ്പന വില 1,10,800 രൂപയാണെങ്കിലും, ഉപഭോക്താക്കൾ ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങളായി വാങ്ങുമ്പോൾ ഇതിനോടൊപ്പം കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടെ മൊത്തം 1,20,000 രൂപയോളം നല്‍കേണ്ടി വരും.


കേരള വിപണിയില്‍ ഇന്ന് സ്വർണവിലയില്‍ മാറ്റമില്ലെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ വരും ദിവസങ്ങളിൽ സ്വാധീനിക്കാൻ സാധ്യതയേറെയാണ്. മേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ നിരക്കുകളിലെ തീരുമാനങ്ങളും അന്താരാഷ്ട്ര വിപണിയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സ്വർണത്തിന് അനുകൂലമായ അന്തരീക്ഷമാണ് ഒരുക്കുന്നത്.


ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരമായി സ്വർണം വൻതോതിൽ വാങ്ങി കൂട്ടുന്നതും വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു. വരും ദിവസങ്ങളിലും ഇറാൻ കരാർ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ പ്രതിസന്ധികളും ആഗോള സാമ്പത്തിക നയങ്ങളും എങ്ങനെ മുന്നോട്ട് പോകുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കേരളത്തിലെ സ്വർണവിലയിലെ അടുത്ത മാറ്റങ്ങൾ പ്രകടമാകുക.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS