ഇടുക്കി ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. വാഴത്തോപ്പിൽ വെച്ച് സംഘടിപ്പിച്ച വർണാഭമായ അവാർഡ് ദാനച്ചടങ്ങ് ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ഡിഗ്രി തലത്തിലെ റാങ്ക് ജേതാക്കളെയുമാണ് ചടങ്ങിൽ അക്കാദമിക് എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും ഡിവിഷൻ മെമ്പറുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അനുമോദന യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി സബ് കളക്ടർ അനുപ് ഗാർഹ് ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സാന്ദ്ര മോൾ ജിന്നി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജിപ്‌സി ജിമ്മി, ടി.എൻ ബിജു, കോമളം മോഹൻദാസ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.പി ഉസ്മാൻ, ഇടുക്കി രൂപതാ വികാരി ജനറൽ ഫാ. ജോസ് കരിവേലിക്കൽ, ഇടുക്കി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ജനാബ് ഖാലിദ് ഉവൈസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. വിവിധ ത്രിതല പഞ്ചായത്ത് അംഗങ്ങളും നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയുടെ ഭാഗമായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






