HONESTY NEWS ADS

ഇടുക്കി മരിയാപുരത്ത് വൻ തീപിടുത്തം; വീടും വീട്ടുപകരണങ്ങളും പൂർണമായും അഗ്നിക്കിരയായി

മരിയാപുരത്ത് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ വീട് പൂർണമായും കത്തിനശിച്ചു


ഇടുക്കി മരിയാപുരത്ത് വീടിന് തീപിടിച്ച് വൻ നാശനഷ്ടം. മരിയാപുരം ചട്ടിക്കുഴി സ്വദേശി കുമ്മിണിയിൽ ജയ്സന്റെ വീടാണ് അഗ്നിക്കിരയായത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. തീപിടുത്തമുണ്ടാകുന്ന സമയത്ത് ജയ്സൺ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇദ്ദേഹം പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. അപകടത്തിൽ  വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തി നശിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS