HONESTY NEWS ADS

ചെറുതോണിയിൽ മാംസ വ്യാപാരിക്ക് നേരെ ആക്രമണം; പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: ചെറുതോണിയിൽ വ്യാപാരിക്ക് നേരെ ആക്രമണം


ചെറുതോണിയിൽ മാംസ വ്യാപാരം നടത്തുന്ന ആലപ്പുരയിൽ ജിൻസ് ജോണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കടയിൽ അതിക്രമിച്ച് കയറിയ സംഘമാണ് ജിൻസിനെ ആക്രമിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ കാലിന് പരിക്കേറ്റ ജിൻസിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി സംഘത്തിലെ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജിൻസ്  വ്യക്തമാക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനകൾക്ക് ജിൻസ് പോലീസിന് വിവരം നൽകിയെന്ന ധാരണയിലാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS