HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി നിയോജക മണ്ഡലതല യോഗാദിനാചരണം സംഘടിപ്പിച്ചു; ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി എം.എൽ.എ റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു

ഇടുക്കി നിയോജക മണ്ഡലതല യോഗാദിനാചരണം സംഘടിപ്പിച്ചു


അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കേരള സർക്കാർ ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇടുക്കി നിയോജക മണ്ഡലതല യോഗാദിനാചരണം സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വിപുലമായ പരിപാടികൾ ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു.


'ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ഇത്തവണത്തെ ദിനാചരണം. പ്രായഭേദമന്യേ ഏവർക്കും ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാനും, ഉന്മേഷവും ആത്മവിശ്വാസവും വളർത്താനും യോഗ അത്യന്താപേക്ഷിതമാണെന്ന സന്ദേശമാണ് ഈ ദിനാചരണം മുന്നോട്ട് വെക്കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈനി റെജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


പരിപാടിയുടെ ഭാഗമായി വിവിധ യോഗാ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ഇടുക്കി നിയോജക മണ്ഡലത്തിലെ യോഗ പരിശീലകരുടെ നേതൃത്വത്തിൽ സൂര്യനമസ്‌കാരം അവതരിപ്പിച്ചു. കൂടാതെ ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന ചെയർ യോഗ പരിശീലനവും മാസ് യോഗ സെഷനും ജനശ്രദ്ധയാകർഷിച്ചു.


ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറയ്ക്കപറമ്പിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം പി.എ സജി മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലീം പി. ആർ., ജില്ലാ ആയുർവേദ ആശുപത്രി (അനെക്സ്) പാറേമാവ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹരിമോഹൻ സി. എം. എന്നിവരും വിവിധ സോഷ്യൽ മീഡിയ, പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS