HONESTY NEWS ADS

ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് സ്ഥലംമാറ്റം; ഡോ. എ. നസീം പുതിയ എസ്.പി

ഇടുക്കി: ജില്ലാ പൊലീസ് മേധാവിക്ക് സ്ഥലംമാറ്റം; ഡോ. എ. നസീം പുതിയ എസ്.പി


ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന് സ്ഥലംമാറ്റം. സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായാണ് നിയമിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് വകുപ്പിലെ പുതിയ സ്ഥലംമാറ്റ ഉത്തരവിന്റെ ഭാഗമായാണ് നടപടി. ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി ഡോ. എ. നസീമിനെ നിയമിച്ചു. നിലവിൽ സംസ്ഥാന പൊലീസ് സേനയിലെ വിവിധ പ്രധാന ചുമതലകൾ വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ഡോ. നസീം.


ഇടുക്കിയിൽ നിയമന കാലയളവിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ക്രമസമാധാന പാലനം, കുറ്റാന്വേഷണ രംഗത്തെ ഇടപെടലുകൾ എന്നിവയിൽ കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ് നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ സാബു മാത്യു, തൊടുപുഴ സബ് ഇൻസ്പെക്ടർ, കാളിയാർ, അടിമാലി പോലീസ് സ്റ്റേഷനുകളില്‍ സർക്കിള്‍ ഇൻസ്പെക്ടർ, തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, പോലീസ് സൂപ്രണ്ട് (ക്രൈം ബ്രാഞ്ച്) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.2023 മുതല്‍ അദ്ദേഹം കൊല്ലം റൂറല്‍ എസ്പിയായും സേവനം ചെയ്തിട്ടുണ്ട്. പിന്നീട് ഇടുക്കിയിലേക്ക് പത്തു മാസം മുൻപ് സ്ഥലംമാറ്റം ലഭിക്കുകയായിരുന്നു. മികച്ച സേവനത്തിനുള്ള പോലീസ് മെഡല്‍ അടക്കം അദ്ദേഹം നേടിയിട്ടുണ്ട്.


പുതിയ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേൽക്കുന്ന ഡോ. എ. നസീം ജില്ലയിലെ നിയമ-സമാധാന പ്രവർത്തനങ്ങൾക്കും കുറ്റകൃത്യ നിയന്ത്രണത്തിനും കൂടുതൽ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ മറ്റ് പൊലീസ് യൂണിറ്റുകളിൽ പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് അദ്ദേഹം ഇടുക്കിയിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലാ പൊലീസ് മേധാവിമാരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS