HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മുല്ലപ്പെരിയാർ സുരക്ഷാ സമിതി: കേരളത്തിന്റെ പ്രതിഷേധം ഫലം കണ്ടു; പുതിയ പ്രതിനിധിയെ ഉൾപ്പെടുത്താൻ കേന്ദ്ര നിർദേശം.

മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ പുതിയ പ്രതിനിധി


മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ (Comprehensive Dam Safety Evaluation – CDSE) നടത്തുന്നതിനായി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ (Independent Panel of Experts – IPoE) കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തുന്നതിനായി പുതിയ നാമനിർദേശം സമർപ്പിക്കണമെന്ന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി (National Dam Safety Authority – NDSA) കേരള സർക്കാരിനോട് ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.


മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി കേരള സർക്കാറിനെ പ്രതിനിധീകരിച്ചിരുന്ന ടി. ആർ. ശിവരാജിനെ ഏകപക്ഷീയമായി മാറ്റിയതിനെ തുടർന്ന് മോൻസ് ജോസഫ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി. ആർ പാട്ടീലിന് കത്തയച്ചിരുന്നു. സംസ്ഥാന സർക്കാർ അഡിഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര ജലശക്തി വകുപ്പ് സെക്രട്ടിക്കും എതിർപ്പ് ഉന്നയിച്ച് കത്ത് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ അംഗത്തെ നാമനിർദേശം ചെയ്യാൻ കേന്ദ്രം നടപടി സ്വീകരിച്ചത്. കേന്ദ്ര സമിതിയിൽ ഉൾപ്പെടുത്തുന്നതിനായി വിദഗ്ധന്റെ പേര് കേരള സർക്കാർ ഉടനെ നാമനിർദേശം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS