HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും


സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും. ഒരാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മറ്റുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ഉണ്ട്.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. അതിശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കുന്നത്. അപകട സാധ്യതാ മേഖലകളില്‍ നിന്ന് മാറിതാമസിക്കണമെന്ന് അറിയിപ്പുണ്ട്.


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ സാധ്യതയും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനുമാണ് സാധ്യത.


കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യം ബന്ധനത്തിനും വിലക്കുണ്ട്. ഞായറാഴ്ച(07-06-2026) വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് നിർദേശിച്ചത്. 04-06-2026 മുതല്‍ 07-06-2026 വരെ ലക്ഷദ്വീപ് തീരം, അതിനോട് ചേര്‍ന്ന മാലിദ്വീപ് പ്രദേശം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS