HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

നേര്യമംഗലത്തിന് സമീപം വാഹനാപകടം; ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു, ഒഒരാൾക്ക് ഗുരുതര പരിക്ക്

നേര്യമംഗലത്ത് ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


നേര്യമംഗലം ഇടുക്കി കവലയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇഞ്ചത്തൊട്ടി പരിയാരത്ത് വീട്ടിൽ ജെന്നി വർഗീസ് (48) ആണ് മരിച്ചത്. അപകടത്തിൽ ജെന്നിക്കൊപ്പം ബുള്ളറ്റിലുണ്ടായിരുന്ന സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. നേര്യമംഗലത്തുനിന്ന് വില്ലാഞ്ചിറ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ് മോട്ടോർസൈക്കിളും വില്ലാഞ്ചിറയിൽ നിന്നും ഇടുക്കി റോഡിലേക്ക് തിരിയുകയായിരുന്ന ടോറസ് ലോറിയും തമ്മിൽ ഇടുക്കി കവലയിൽ വെച്ച് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് യാത്രികനായ ജെന്നി വർഗീസ് മരണപ്പെടുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില നിലവിൽ അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസ് ഇടപെട്ട് ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


HONESTY NEWS @ IDUKKI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS