HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ ജൂലൈ 1 മുതൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം; പേ വാർഡ് സേവനവും നിർത്തിവെക്കും

ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ ജൂലൈ 1 മുതൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം


ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ജൂലൈ ഒന്നുമുതൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിലെ പഴയ ബിൽഡിംഗിലുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ ടോയ്‌ലറ്റിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ശസ്ത്രക്രിയകൾ പരിമിതപ്പെടുത്തിയത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണം തുടരും.


കൂടാതെ, പഴയ ബിൽഡിംഗിലെ ഒന്നാം നിലയിലുള്ള ഗൈനക്കോളജി വിഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായി, പേ വാർഡ് സേവനങ്ങളും ജൂലൈ ഒന്നു മുതൽ താൽക്കാലികമായി നിർത്തിവെക്കും. രോഗികളും കൂട്ടിരിപ്പുകാരും ഈ വിവരങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04862 232474 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


HONESTY NEWS @ IDUKKI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS