ഇടുക്കിയിലെ ആയിരക്കണക്കിനാളുകൾക്ക് അക്ഷരവെളിച്ചം പകരുകയും, അവരെ വായനാലോകത്തേക്ക് കൊണ്ടുവരികയും ചെയ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സത്യൻ കോനാട്ടിനെ വായനാദിനത്തിൽ ആദരിക്കുന്നു. നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെറുതോണി പ്രസ് ക്ലബ്ബ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇടുക്കി എ.ഡി.എം മിനി കെ. ജോണും മുതിർന്ന മാധ്യമപ്രവർത്തകൻ ധനപാലൻ മങ്കുവയും ചേർന്നാണ് അദ്ദേഹത്തെ ആദരിക്കുന്നത്. സത്യനെക്കുറിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറ്റിയഞ്ച് പേർ അനുഭവങ്ങൾ പങ്കുവെക്കുന്ന 'അക്ഷരലോകത്തെ ഏകാന്തപഥികൻ' എന്ന ബുക്ക്‌ലെറ്റും ചടങ്ങിൽ പ്രകാശനം ചെയ്യും.
സ്വരം സാംസ്കാരിക വേദി ചെയർമാൻ പി.എൽ. നിസാമുദ്ദീൻ ചടങ്ങിൽ സ്വാഗതം പറയും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്രാൻസീസ് അറക്കപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം നിള ബിജു, ഗ്രാമപഞ്ചായത്ത് അംഗം നൗഷാദ് ടി.ഇ., ചെറുതോണി പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഔസേപ്പച്ചൻ ഇടക്കുളത്തിൽ, കവി കെ.എസ്. മധു, കെ.ജി. സത്യൻ, ബാബു പൗലോസ്, ഡോ. റോസക്കുട്ടി എബ്രഹാം, ജോസ് കുഴികണ്ടം, സാജൻ കുന്നേൽ, എൻ.ജെ. വർഗീസ്, ലിജോ ശശിധരൻ എന്നിവർ പങ്കെടുക്കും.






