HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തെ വിമർശിച്ച് വിജയ് സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ


മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസം​ഗത്തിലാണ് പ്രസ്താവന. തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി. കീഴ്‌വഴക്കം പിന്തുടർന്ന് വിജയ് സർക്കാർ നടപടികള്‍ ആരംഭിച്ചത്. ആദ്യം തമിഴ് തായ് വാഴ്ത്താണ് ആലപിച്ചത്. പിന്നാലെ ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിച്ചില്ല. 


പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടി എന്ന് നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ വ്യക്തമാക്കി. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പരാമര്‍ശിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ല. 


ഡിഎംകെയ്ക്കെതിരെയും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. മുൻസർക്കാർ ലഹരിയൊഴുക്ക് തടഞ്ഞില്ല. കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം ലഹരിയൊഴുക്ക്. ദ്വിഭാഷനയം തുടരുമെന്ന് നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കും. കേന്ദ്രത്തിനെതിരായ വിമർശനം ഗവർണർ വായിക്കുകയും ചെയ്തു. ത്രിഭാഷനയവുമായി കേന്ദ്രവിഹിതത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന രാഷ്ട്രീയ നയം വിജയ് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ദ്രാവിഡ പാർട്ടികളുടെ നിലപാട് തന്നെയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Angels Daycare- Adimali Road, Cheruthoni



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS