HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

'ഓപ്പറേഷൻ തൂഫാൻ': കാറിന്റെ ഡാഷ്ബോർഡിൽ എംഡിഎംഎ ഒളിപ്പിച്ച് വിൽപ്പന; ഇരട്ടയാറിൽ യുവാവ് പിടിയിൽ

ഇടുക്കി: 5 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ


5 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ. ഇരട്ടയാർ ഉപ്പുകണ്ടം കൊല്ലംപറമ്പിൽ 'നന്ദു' എന്നറിയപ്പെടുന്ന രാംകുമാർ രവികുമാർ (30) ആണ് പിടിയിലായത്. അന്തോപ്പി കവലയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തുനിന്നുമാണ് തങ്കമണി പോലീസും ഡാൻസാഫ് (DANSAF) ടീമും ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജില്ലയിൽ ലഹരി വിപത്തിനെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന പദ്ധതിയുടെ ഭാഗമായായിരുന്നു പരിശോധന.


കഴിഞ്ഞ ഏതാനും മാസങ്ങളായി രാംകുമാർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വാഹനത്തിന്റെ ഡാഷ്ബോർഡിലാണ് ഇയാൾ എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ലഹരിവസ്തു ചെറിയ പാക്കറ്റുകളിലാക്കി 3000 രൂപ നിരക്കിലാണ് ഇയാൾ ഗ്രാമങ്ങളിൽ വിൽപ്പന നടത്തിയിരുന്നത്. സംഭവത്തിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS