HONESTY NEWS ADS

അടിമാലി ലക്ഷം വീട് നഗർ മണ്ണിടിച്ചിൽ: എംഎൽഎയുടെ ഉറപ്പിൽ പട്ടിണി സമരം അവസാനിപ്പിച്ചു; അനിശ്ചിതകാല സമരം തുടരും

അടിമാലി: ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി സമരം അവസാനിപ്പിച്ചു


അടിമാലി ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി സമരം അവസാനിപ്പിച്ചു. ദേവികുളം എംഎല്‍എ എഫ് രാജയുടെ ഇടപെടലിനെ തുടര്‍ന്നാണ് പട്ടിണി സമരം അവസാനിപ്പിച്ചത്. നഷ്ടപരിഹാരമായ പത്തം ലക്ഷം രൂപയില്‍ പകുതി പണം ഉടന്‍ നല്‍കാമെന്ന് എംഎല്‍എ ഉറപ്പ് നല്‍കി. പട്ടിണി സമരം അവസാനിപ്പിച്ചാലും അനിശ്ചിത കാല സമരം തുടരുമെന്നാണ് ദുരന്തബാധിതര്‍ പറയുന്നത്. മുഴുവന്‍ തുകയും ലഭിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലന്നാണ് ദുരന്തബാധിതരുടെ നിലപാട്. കഴിഞ്ഞവര്‍ഷം ഉണ്ടായ ദുരന്തത്തില്‍ പുനരധിവാസം വൈകുന്നതിനെതിരെയാണ് ദുരന്തബാധിതര്‍ സമരം ആരംഭിച്ചത്.


കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25നുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന് പിന്നാലെ ജില്ലാ കളക്ടര്‍ ഇടപെട്ട് മാറ്റിപാര്‍പ്പിച്ച അടിമാലി ലക്ഷംവീട് നഗറിലെ 17 കുടുംബങ്ങളാണ് സമരം നടത്തിയിരുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും മൂന്നുമാസത്തെ വാടകയും ഇതുവരെ ലഭ്യമായിട്ടില്ലെന്ന വാദം ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. ഒമ്പത് കുടുംബങ്ങള്‍ക്കു് 10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ലഭ്യമായിട്ടില്ല. 17 കുടുംബങ്ങള്‍ക്കു കൂടി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS