HONESTY NEWS ADS

സാന്ത്വന സ്പർശമായി ചെറുതോണിയിൽ 'ഹസ്‌ത ഫാർമ ആൻഡ് സർജിക്കൽസ്' പ്രവർത്തനമാരംഭിച്ചു. വെറുമൊരു ഉദ്ഘാടനച്ചടങ്ങിനപ്പുറം, നടക്കാൻ ബുദ്ധിമുട്ടുള്ള രോഗികൾക്ക് സൗജന്യമായി വാക്കറുകൾ നൽകിക്കൊണ്ടാണ് ഈ സ്ഥാപനം മാതൃകയാകുന്നത്.

ഇടുക്കി: സാന്ത്വന സ്പർശമായി ചെറുതോണിയിൽ 'ഹസ്‌ത ഫാർമ ആൻഡ് സർജിക്കൽസ്' പ്രവർത്തനമാരംഭിച്ചു


ലാഭേച്ഛയ്ക്കപ്പുറം സമൂഹത്തോടുള്ള കരുതൽ വ്യക്തമാക്കി ചെറുതോണി പുതിയ ബസ് സ്റ്റാൻഡിന് എതിർവശം 'ഹസ്‌ത ഫാർമ ആൻഡ് സർജിക്കൽസ്' പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടന വേളയിൽ നടക്കാൻ ബുദ്ധിമുട്ടുള്ള രോഗികൾക്ക് സൗജന്യമായി വാക്കറുകളും വാക്കിംഗ് കെയിനുകളും വിതരണം ചെയ്താണ് സ്ഥാപനം മാതൃകയായത്. ജില്ലാ മെഡിക്കൽ ഓഫീസർ ഐപ്പ് ജോസഫ് ഭദ്രദീപം തെളിയിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി. ഉസ്മാൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. 


കെ. ഡി. പി. സംസ്ഥാന സെക്രട്ടറി പി. കെ. ജയൻ മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ആദ്യ വിൽപ്പന നിർവഹിച്ചു. മരുന്നുകൾക്ക് പുറമെ ശസ്ത്രക്രിയാ-ഓർത്തോപീഡിക് ഉപകരണങ്ങൾ, ഡയബറ്റിക് കെയർ ഉൽപ്പന്നങ്ങൾ, മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. ഡോക്ടർ കൺസൾട്ടേഷൻ, ഫിസിയോതെറാപ്പി, ലബോറട്ടറി, ഇസിജി, അൾട്രാസൗണ്ട്, എം.ആർ.ഐ സ്കാൻ എന്നീ സേവനങ്ങളും ഉടൻ ആരംഭിക്കും.


ഗുണമേന്മയുള്ള മെഡിക്കൽ ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ ഡോ. ഹരികൃഷ്ണൻ വ്യക്തമാക്കി. വാർഡ് മെമ്പർ പ്രഭാ തങ്കച്ചൻ, പോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ജെയിൻ അഗസ്റ്റിൻ, മാധ്യമപ്രവർത്തകൻ റ്റിൻസ് ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. 



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


HONESTY NEWS @ IDUKKI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS