HONESTY NEWS ADS

ഇടുക്കി ചക്കുപള്ളത്ത് ഏലത്തോട്ടത്തിൽ മരം വീണ് തമിഴ്‌നാട് സ്വദേശിനിയായ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി ചക്കുപള്ളത്ത് ഏലത്തോട്ടത്തിൽ മരം വീണ് തമിഴ്‌നാട് സ്വദേശിനിയായ തൊഴിലാളിക്ക് ദാരുണാന്ത്യം


ഇടുക്കി ചക്കുപള്ളം മാങ്കവലയിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഉണങ്ങിയ മരം ഒടിഞ്ഞുവീണ് തമിഴ്‌നാട് സ്വദേശിനിയായ വനിതാ തൊഴിലാളി മരിച്ചു. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി പെരുമായി ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അതിർത്തി കടന്ന് പെരുമായി മാങ്കവലയിലെ ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയത്. തോട്ടത്തിൽ ഏലക്കായ്‌ കോരുന്നതിനിടെ, സമീപത്തുണ്ടായിരുന്ന ഉണങ്ങിയ മരം അപ്രതീക്ഷിതമായി ഇവരുടെ തലയിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു.


തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ, ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ചേർന്ന് ഉടൻ തന്നെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോട്ടങ്ങളിൽ ഉണങ്ങി നിൽക്കുന്ന മരങ്ങൾ തൊഴിലാളികൾക്ക് വലിയ അപകടഭീഷണിയാകുന്നുവെന്ന് മുൻപും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. സംഭവമറിഞ്ഞ് കുമളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റുമാർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം തമിഴ്‌നാട്ടിൽ നിന്നുള്ള ബന്ധുക്കൾക്ക് വിട്ടുനൽകും.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


HONESTY NEWS @ IDUKKI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS