HONESTY NEWS ADS

ഇടുക്കി മെഡിക്കൽ കോളേജിലെ ജീവനക്കാരൻ മരണപ്പെട്ടു; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ഇടുക്കി മെഡിക്കൽ കോളേജിലെ ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.


കഴിഞ്ഞ നാല് വർഷമായി ഇടുക്കി മെഡിക്കൽ കോളേജ് ഓഫീസിൽ ക്ലർക്കായി ജോലി ചെയ്ത് വന്നിരുന്ന തിരുവനന്തപുരം പൗടിക്കോണം സ്വദേശി ബിനു എസ് ആണ് മരണപ്പെട്ടത്. പനി ബാധിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മരുന്ന് വാങ്ങിയിരുന്നു. തുടർന്ന് താമസസ്ഥലത്ത് തിരികെ എത്തിയശേഷം നെഞ്ച് വേദന അനുഭവപ്പെട്ടതായി അറിയുന്നു. ആരോഗ്യനില വഷളായതോടെ വിവരം സഹപ്രവർത്തകരെ അറിയിക്കുകയായിരുന്നു.


ഉടൻ തന്നെ മറ്റ് ജീവനക്കാർ എത്തി ബിനുവിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോമോർട്ട  നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS