HONESTY NEWS ADS

നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നും വിജയിച്ച യു.ഡി.എഫ് എം.എൽ.എമാർക്ക് മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മഹിളാ കോൺഗ്രസിന്റെ മൂന്നാമത് വാർഷികാഘോഷ വേദിയിലായിരുന്നു ജനപ്രതിനിധികളെ ആദരിച്ചത്.

ഇടുക്കി: ജില്ലയിൽ നിന്നും വിജയിച്ച യു.ഡി.എഫ് എം.എൽ.എമാർക്ക് മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി


നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ നിന്നും ഉജ്ജ്വല വിജയം കൈവരിച്ച യു.ഡി.എഫ് എം.എൽ.എമാർക്ക് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം നൽകി. മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ മൂന്നാമത് വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ചെറുതോണി ജില്ലാ വ്യാപാരി ഭവനിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.


തൊടുപുഴ എംഎൽഎയും ചീഫ് വിപ്പുമായ അപു ജോൺ ജോസഫ്, ഇടുക്കി എംഎൽഎ റോയി കെ പൗലോസ്, പീരുമേട് എംഎൽഎ സിറിയക് തോമസ്, ഉടുമ്പൻചോല എംഎൽഎ സേനാപതി വേണു, ദേവികുളം എംഎൽഎ എഫ് രാജ എന്നിവർക്കാണ് ചടങ്ങിൽ സ്വീകരണം നൽകിയത്. സ്വീകരണത്തിന് മറുപടിയായി എംഎൽഎമാർ മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.


വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ചീഫ് വിപ് അപു ജോൺ ജോസഫ് നിർവഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു അധ്യക്ഷത വഹിച്ച ചടങ്ങ് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വലിയ വിജയത്തിന് പിന്നിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനം നിർണായക പങ്കുവഹിച്ചതായി നേതാക്കൾ ചൂണ്ടിക്കാട്ടി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ മക്കളെയും സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.


വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, മിനി പ്രിൻസ്, കുഞ്ഞുമോൾ ചാക്കോ, കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ, നിഷ സോമൻ, മുൻ ഡിസിസി പ്രസിഡന്റ് ജോയ് തോമസ്, ടിൻറ്റു സുഭാഷ്, സിപി സലിം, അനിൽ ആനക്കനാട്, സാലി ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. വലിയ ജനപങ്കാളിത്തത്തോടെയാണ് സ്വീകരണ ചടങ്ങുകൾ നടന്നത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS