HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇൻഷുറൻസ് ഉണ്ടായിട്ടും പൊലീസ് ജീപ്പിന് 4000 രൂപ പിഴയിട്ട് എംവിഐ; രേഖകൾ പുറത്തുവിട്ട് പരാതി നൽകാനൊരുങ്ങി പൊലീസ്

ഇൻഷുറൻസുണ്ടായിട്ടും പൊലീസ് ജീപ്പിന് പിഴയിട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ


തൃശ്ശൂരിൽ ഇൻഷുറൻസുണ്ടായിട്ടും പൊലീസ് ജീപ്പിന് പിഴയിട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ. വടക്കാഞ്ചേരി പൊലീസിൻ്റെ നൈറ്റ് പട്രോളിങ് വാഹനത്തിനാണ് പിഴയിട്ടത്. ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് എംവിഐ വാഹനം തടഞ്ഞ് നിർത്തുകയായിരുന്നു. ശേഷം പിഴയിടുകയും ചെയ്തു. എന്നാൽ, ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് തടഞ്ഞത് ഇൻഷുറൻസ് ഉള്ള വാഹനമാണെന്ന് പൊലീസ് പറയുന്നു.


പൊലീസ് വാഹനത്തിന് പിഴയിട്ടതിന് പിന്നാലെ എംവിഐ വാർത്താക്കുറിപ്പിറക്കി. പിന്നാലെ വാഹനത്തിൻ്റെ ഇൻഷൂറൻസ് രേഖ പൊലീസ് പുറത്തുവിടുകയും ചെയ്തു. ഇൻഷുറൻസുള്ള വണ്ടിയ്ക്ക് എം വി ഐ പിഴയിട്ടത് നാലായിരം രൂപയാണ്. സംഭവത്തിൽ എൻഫോഴ്സ്മെന്റ് എംവിഐ പി വി ബിജുവിനെതിരെ പൊലീസ് പരാതി നൽകും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS