HONESTY NEWS ADS

ഇത്തവണയും കിറ്റ്; സപ്ലൈകോയ്ക്ക് 253 കോടി അടിയന്തര സഹായം, ഓണക്കിറ്റിന് 53 കോടിയും അനുവദിച്ചു

മഞ്ഞക്കാർഡുകാർക്ക് ഇത്തവണയും ഓണക്കിറ്റ്


ഓണക്കാലം വരുന്നത് പരിഗണിച്ച് സപ്ലൈകോയ്ക്ക് സാമ്പത്തിക സഹായം അനുവദിച്ച് സർക്കാർ. വിപണി ഇടപെടലിനായി 253 കോടി രൂപയാണ് അനുവദിച്ചത്. സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധി മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. 253 കോടിയുടെ അടിയന്തര സഹായമാണ് അനുവദിച്ചത്. ഓണക്കിറ്റിനായി 53 കോടി ഉൾപ്പടെയാണ് അനുവദിച്ചത്. വിപണി ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.


ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയുമാണ് അനുവദിച്ചത്.ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് ധനവകുപ്പിന്റെ നടപടി.


തുക ചെലവഴിച്ചശേഷം കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ വീണ്ടും സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സര്‍ക്കാരിന്റെ വിപണിയിടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീമില്‍ നിന്ന് തുക അനുവദിക്കണമെന്നും മന്ത്രി അനൂപ് ജേക്കബ് ആവശ്യപ്പെട്ടിട്ടുണ്ട്.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


HONESTY NEWS @ IDUKKI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS