HONESTY NEWS ADS

അടിമാലിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയയാൾക്ക് പൊലീസിന്റെ വക 'പെപ്പർ സ്പ്രേ'; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഇടുക്കി: മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ആളിന് നേരെ പൊലീസിൻ്റെ പേപ്പർ സ്പ്രേ പ്രയോഗം


ഇടുക്കിയില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ആളിന് നേരെ പൊലീസിൻ്റെ പേപ്പർ സ്പ്രേ പ്രയോഗം. അടിമാലിയിൽ വ്യാഴാഴ്ച വൈകീട്ട് ആണ് സംഭവം നടന്നത്. മദ്യപിച്ച് ബസ് സ്റ്റാൻഡിൽ സ്ഥിരം ബഹളം ഉണ്ടാക്കുന്ന ആൾക്ക് നേരെയായിരുന്നു പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം. സ്കൂൾ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയപ്പോഴാണ് പൊലീസ് ഇടപെട്ടത്. ഇയാൾക്ക് നേരെ പേപ്പർ സ്പ്രേ പ്രയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പൊലീസ് നടപടിയെ കയ്യടിയോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Safiya Mega Mart Cheruthoni




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS