HONESTY NEWS ADS

ഇടുക്കിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; മരങ്ങൾ കടപുഴകി, വീടുകൾക്ക് കേടുപാട്

ഇടുക്കി: ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.


ഇടുക്കിയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കരുണാപുരം, ചേലമൂട്, കമ്പംമെട്ട്, രാമക്കല്‍മേട് തുടങ്ങിയ മേഖലകളിലാണ് വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജില്ലയിലെ പലയിടങ്ങളില്‍ റോഡുകളിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണ് വ്യാപക ഗതാഗത തടസവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് ശക്തമായ കാറ്റുണ്ടായത്. കാറ്റില്‍ വീടിന്റെ മേല്‍കൂര തകര്‍ന്നിട്ടുണ്ട്. കമ്പംമെട്ട് വള്ളിക്കാട്ട് ഷിജുവിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. സംഭവ സമയത്ത് വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. കാറ്റില്‍ വീടിന്റെ ഷീറ്റുകള്‍ തകര്‍ന്നു വീഴുകയായിരുന്നു.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS