HONESTY NEWS ADS

മാങ്കുളത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി ഒഴുക്കിൽപ്പെട്ട് മരിച്ചു

ഇടുക്കി: മാങ്കുളത്ത് വിനോദസഞ്ചാരിയായ യുവാവ് വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു


ഇടുക്കി മാങ്കുളത്ത് വിനോദസഞ്ചാരിയായ യുവാവ് വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി സലീം (28) ആണ് മരിച്ചത്. മാങ്കുളം കുരിശുപാറയ്ക്ക് സമീപം തളികത്തുള്ള വെള്ളച്ചാട്ടത്തില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നും പത്ത് പേരടങ്ങുന്ന വിനോദസഞ്ചാരികളുടെ സംഘത്തോടൊപ്പമാണ് സലീം മാങ്കുളത്ത് എത്തിയത്. 


ഉടന്‍ തന്നെ സുഹൃത്തുക്കളും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് സലീമിനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത്  അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നിലവില്‍ സലീമിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS