HONESTY NEWS ADS

ചിന്നക്കനാലിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

ഇടുക്കി: ചിന്നക്കനാലിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി


മുത്തമ്മ കോളനിക്ക് സമീപം ആനയിറങ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഏഴ് വയസ്സ് പ്രായമുള്ള കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ അവശനിലയിലായിരുന്ന ഈ കുട്ടിയാന വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ മുതൽ ആനയെ കാണാതായതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്. 


കുട്ടി ആനകളിൽ സാധാരണയായി കണ്ടുവരാറുള്ള ഹെർപ്പീസ് (Herpes) വൈറസ് ബാധയാകാം മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS