HONESTY NEWS ADS

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം വാഹനാപകടം: ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ഇടുക്കി: വാളറയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്


കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. അപകടത്തിൽ ബൈക്ക് യാത്രികരായ അടിമാലി സ്വദേശി കളപ്പുരയിൽ ബിനോയ്, മകൻ വിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ബിനോയിയുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. അപകടം നടന്നയുടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റ ഇരുവരെയും കോതമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലം ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കും അടിമാലി ഭാഗത്തുനിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS