അതേസമയം അപകടത്തിന് പിന്നാലെ പോലീസിനും മോട്ടോർ വാഹന വകുപ്പിനുമെതിരെ പ്രതിഷേധവുമായി മറ്റ് ഓട്ടോറിക്ഷാ തൊഴിലാളികൾ രംഗത്തെത്തി. മണിയാറംകുടി മേഖലയിൽ നിന്ന് അനധികൃതമായി നടത്തുന്ന സമാന്തര സർവീസുകളുടെ അമിതവേഗവും മത്സരയോട്ടവുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് അവർ ആരോപിച്ചു. നിയമം ലംഘിച്ചുള്ള ഇത്തരം സർവീസുകൾ യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണിയാണെന്നും തൊഴിലാളികൾ പറഞ്ഞു.
ഒരു ഓട്ടോറിക്ഷയിൽ ഏഴും എട്ടും ആളുകളെ കുത്തിനിറച്ച് നടത്തുന്ന അനധികൃത സർവീസുകൾക്കെതിരെ ചെറുതോണിയിലെയും വാഴത്തോപ്പിലെയും ഓട്ടോറിക്ഷാ തൊഴിലാളികൾ പലതവണ പരാതികൾ നൽകിയിട്ടും പോലീസും മോട്ടോർ വാഹന വകുപ്പും ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അവരുടെ ആരോപണം. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ സമാനമായ അപകടങ്ങൾ ഇനിയും ആവർത്തിക്കുമെന്ന മുന്നറിയിപ്പും തൊഴിലാളികൾ നൽകി. ഹോണസ്റ്റി ന്യൂസ്@ഇടുക്കി
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





