HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി തങ്കമണിയിൽ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു

ഇടുക്കി: തങ്കമണിയിൽ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു


അവധിക്കായി നാട്ടിലെത്തിയ നഴ്സിംഗ് വിദ്യാർത്ഥി സ്വന്തം കൃഷിയിടത്തിലെ ചെക്ക് ഡാമിൽ മുങ്ങിമരിച്ചു. ഇടുക്കി തങ്കമണി തമ്പുരാൻകുന്ന് ചെമ്പകത്തിനാംകുഴിയിൽ റോയിയുടെ മകൻ അബിൻ (20) ആണ് മരണപ്പെട്ടത്. ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു അബിൻ.


ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അവധി ആഘോഷിക്കാനായി കഴിഞ്ഞ ദിവസമാണ് അബിൻ ബെംഗളൂരുവിൽ നിന്നും നാട്ടിലെത്തിയത്. ഇന്ന് വൈകുന്നേരം സ്വന്തം കൃഷിയിടത്തിലുള്ള ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കയത്തിൽ പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.


അപകടം നടന്നയുടൻ തന്നെ അബിനെ കരയ്ക്കെടുത്ത് തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവധിക്കായി നാട്ടിലെത്തിയ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്. മൃതദേഹം നിലവിൽ തങ്കമണി സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


HONESTY NEWS @ IDUKKI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS