HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന-ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള 'വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ' പദ്ധതിക്ക് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി.

                                                         

വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ & അജീവിക മിഷൻ (ഗ്രാമീൺ)" പദ്ധതിയുടെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം

                                                                                              

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വികസന-ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ & അജീവിക മിഷൻ (ഗ്രാമീൺ)" പദ്ധതിയുടെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സാന്ദ്രമോൾ ജിന്നി നിർവ്വഹിച്ചു.


മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലയിൽ വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കിയെന്നും, പുതിയ പദ്ധതി പ്രകാരം കൂലി 401 രൂപയായി വർദ്ധിക്കുന്നതിനൊപ്പം തൊഴിലിന്റെ സ്വഭാവത്തിലും ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും ഇത് ജനങ്ങൾക്ക് ഏറെ പ്രയോജനകരമായി മാറട്ടെയെന്നും  ഉദ്ഘാടന പ്രസംഗത്തിൽ അവർ വ്യക്തമാക്കി.


ചടങ്ങിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ. പി. ഉസ്മാൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു നിള, വിജി കണ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, പ്രഭ തങ്കച്ചൻ, സോഫി ജെയിസൺ, സിജി ചാക്കോ, രാജു ജോസഫ്, അമ്മിണി ജോസ്, ജോസഫ് പാലാട്ട്, രവി സുധാകരൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങളും ജീവനോപാധികളും വർദ്ധിപ്പിക്കുന്നതിൽ ഇത്തരം പദ്ധതികൾക്കുള്ള പ്രാധാന്യം അവർ എടുത്തുപറഞ്ഞു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Safiya Mega Mart Cheruthoni




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS